കാൺപൂർ: കാൺപൂരിൽ ഇരുസമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് 18 പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആയിരം പേർക്കെതിരെ കേസെടുത്തുവെന്ന് ഉന്നതാധികാരികൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒരു ടിവി പരിപാടിക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചു എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ പരേഡ് മാർക്കറ്റിലെ കടകൾ ബലമായി അടപ്പിക്കാൻ നോക്കി. എന്നാൽ, ചിലർ കടകൾ അടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് തെരുവിൽ സംഘട്ടനവും കല്ലേറും പെട്രോൾ ബോംബേറും നടന്നു. ഒടുവിൽ, പോലീസ് ലാത്തിച്ചാർജ്ജും ടിയർഗ്യാസും ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ ഓടിച്ചത്.
കുറ്റവാളികൾ ഗ്യാങ്സ്റ്റർ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും ചെയ്യുമെന്ന് പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ വ്യക്തമാക്കി.
Post Your Comments