Latest NewsIndia

കശ്‍മീരിൽ ഭീകരവാഴ്ച തുടരുന്നു: ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ ഗ്രനേഡ് എറിഞ്ഞു

ഷോപ്പിയാൻ: ജമ്മുകശ്മീരിൽ അശാന്തി വിതച്ചു കൊണ്ട് ഭീകരർ തേർവാഴ്ച തുടരുന്നു. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ ബോംബെറിഞ്ഞു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ മേഖലയിലാണ് ആക്രമണം നടന്നത്. ഭീകരർക്കായി സൈന്യം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, മറ്റൊരു ഭാഗത്ത് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. പോരാട്ടത്തിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സൈന്യം അന്വേഷിച്ചു കൊണ്ടിരുന്ന നിസാർ ഖാണ്ഡേയാണ് വെടിയേറ്റ് മരിച്ചത്. കനത്ത വെടിവെയ്പ്പിനെ തുടർന്ന് മൂന്ന് പട്ടാളക്കാർക്കും കശ്മീരി പൗരനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അതിരാവിലെ, ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിൽ, ഋഷിപൊര ഗ്രാമത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം അതിശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു.

Also read:ശിവനെ വിവാഹം ചെയ്യണം: ഇന്ത്യ, ചൈന ബോർഡറിൽ അനധികൃതമായി താമസമാക്കി യുവതി

മണിക്കൂറുകളായിട്ടും ഏറ്റുമുട്ടൽ തുടരുകയാണ്. ജമ്മു കശ്മീർ പൊലീസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്തമായ സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്. ഏറ്റുമുട്ടൽ നടക്കുന്നതിന്റെ പരിസര പ്രദേശങ്ങളിൽ കൂടുതൽ ഭീകരർക്കു വേണ്ടി തിരച്ചിൽ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button