തേനും സൗന്ദര്യവും തമ്മിലുള്ള ബന്ധം പലര്‍ക്കുമറിയില്ല. തേന്‍ ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. കൂടാതെ, തേനിന് മറ്റുപല ഗുണങ്ങളുമുണ്ട്. മോയ്സ്ചുറൈസിങ് മാസ്‌ക് ആയി തേന്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കാനും തേന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍ ആഴ്ചയില്‍ ഒരു ദിവസം തേന്‍ പുരട്ടി മുഖം മസ്സാജ് ചെയ്യുക.
തക്കാളിയും തേനും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തില ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. തേനും മഞ്ഞള്‍പ്പൊടിയും തേനും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാന്‍ കാരണമാകും. ചര്‍മ്മത്തിലെ ചുളിവ് മാറാന്‍ രാത്രി കിടക്കുന്നതിനു മുന്‍പ് തേന്‍ മുഖത്ത് പുരട്ടി കിടന്നുറങ്ങാം. രാവിലെ കഴുകിക്കളയുമ്പോള്‍ ചര്‍മ്മം സുന്ദരമാകും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ തേന്‍ പുരട്ടി മുഖം അരമണിക്കൂര്‍ മസ്സാജ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. തേനും പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാവാന്‍ സഹായിക്കും.
Post Your Comments