
ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികളും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ. ശനിയാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ, ഫേസ്ബുക്കിൽ മുജാഹിദീന്റെ കമാൻഡറായ ഭീകരൻ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.
സൈന്യം അന്വേഷിച്ചു കൊണ്ടിരുന്ന നിസാർ ഖാണ്ഡേയാണ് വെടിയേറ്റ് മരിച്ചത്. കനത്ത വെടിവെയ്പ്പിനെ തുടർന്ന് മൂന്ന് പട്ടാളക്കാർക്കും കശ്മീരി പൗരനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അതിരാവിലെ, ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിൽ, ഋഷിപൊര ഗ്രാമത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം അതിശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു.
മണിക്കൂറുകൾ ആയിട്ടും ഏറ്റുമുട്ടൽ തുടരുകയാണ്. ജമ്മു കശ്മീർ പൊലീസ് ഇന്ത്യൻ സൈന്യം സിആർപിഎഫ് എന്നിവരുടെ സംയുക്തമായ സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്. ഏറ്റുമുട്ടൽ നടക്കുന്നതിന്റെ പരിസര പ്രദേശങ്ങളിൽ കൂടുതൽ ഭീകരർക്കു വേണ്ടി തിരച്ചിൽ നടക്കുകയാണ്.
Post Your Comments