കാബൂൾ: ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹമുണ്ടെന്ന വെളിപ്പെടുത്തലുമായി അഫ്ഗാൻ പ്രതിരോധമന്ത്രി. ഇന്ത്യക്ക് ചരിത്രപരവും സാംസ്കാരികവുമായി ആഴത്തിലുള്ള ബന്ധമുള്ളതിനാൽ അഫ്ഗാനെ സഹായിക്കാൻ വലിയ താൽപര്യവുമുണ്ടെന്ന വിലയിരുത്തലിന് മറുപടിയുമായാണ് മുല്ല യാക്കൂബ് രംഗത്തെത്തിയത്. ഒന്നിലധികം മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന രാജ്യത്തെ മെച്ചപ്പെടുത്തേണ്ടതിൻെറ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റുകയാണ് അദ്ദേഹം.
‘ഇന്ത്യയുമായുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് വളരെ പോസിറ്റീവാണ്. നല്ല ബന്ധം ഉണ്ടാക്കുകയെന്നത് ഇസ്ലാമിക് എമിറേറ്റ്സിൻെറ നയമാണ്. ഞങ്ങൾ വാതിലുകൾ തുറന്നിട്ട് കൊണ്ട് ചർച്ചകൾക്കായി ഇന്ത്യയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയും ഇതിന് വേണ്ടി മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- മുല്ല യാക്കൂബ് പറഞ്ഞു.
Read Also: ഇന്ത്യ കയറ്റി അയച്ച ഗോതമ്പ് ചരക്ക് തിരിച്ചയച്ച് തുർക്കി: കാരണം തേടി കേന്ദ്ര സർക്കാർ
അന്താരാഷ്ട്ര തലത്തിൽ സി.എൻ.എൻ -ന്യൂസ്18-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഫ്‌ഗാൻ പ്രതിരോധ മന്ത്രി മുല്ല യാക്കൂബ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ രാജ്യം മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ പണിപ്പുരയാക്കാൻ ഒരിക്കലും അനുവദിക്കുകയില്ലെന്നും അഫ്ഗാനിൽ സ്ത്രീകളെ അടിച്ചമർത്തുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments