KeralaLatest NewsNews

കായംകുളത്തെ ഭക്ഷ്യ വിഷബാധയിൽ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കായംകുളത്ത് സ്കൂളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് ഉടന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നൽകി.

കായംകുളം പുത്തൻ റോഡ് ടൗൺ യു.പി സ്കൂളിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ചഭഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂളില്‍ നിന്ന് ചോറും സാമ്പാറും പയറുമായിരുന്നു കുട്ടികള്‍ കഴിച്ചത്. 20 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

സംഭവത്തെത്തുടർന്ന്, ജില്ലാ മെഡിക്കൽ ഓഫീസർമാരോട് റിപ്പോർട്ട് തേടുമെന്നും സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകിയ സാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊതുവി​ദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തും.

കഴിഞ്ഞ ദിവസം വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍.എം എല്‍.പി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിരുന്നു. വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന കുട്ടികള്‍ക്കും പ്രശ്നമുണ്ടായെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button