ദുബായ്: നഗരപാതകളിൽ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ വാഹനങ്ങൾക്കായി ഡിജിറ്റൽ മാപ്പ് ആരംഭിക്കാൻ ദുബായ്. ഗൂഗിൾ മാപ്പിന് സമാനമായി സ്ഥലങ്ങളും പാതകളും ദൂരവുമെല്ലാം കൃത്യമായി നിർണയിക്കാൻ സംവിധാനമൊരുക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. ഡ്രൈവറില്ലാ വാഹനത്തിലെ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ സംവിധാനത്തിന് യോജിച്ചവിധമുള്ള മാപ്പിംഗാണ് ആവിഷ്‌ക്കരിക്കുന്നത്.
Read Also: ‘രാജീവും, സ്വരാജും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വെറും സി.പി.എമ്മുകാർ’: പികെ ഫിറോസ്
വാഹനങ്ങളുടെ സഞ്ചാരപഥം നിർണയിക്കാനും നിരീക്ഷിക്കാനും 3 ഡി മാപ്പിംഗ് സംവിധാനത്തിന് കഴിയും. സുരക്ഷിത യാത്രയ്ക്ക് 80 ൽ ഏറെ സെൻസറുകളും ക്യാമറകളും വാഹനത്തിലുണ്ടാകും. ഡ്രൈവർമാരുടെ പിഴവുമൂലമുള്ള അപകടങ്ങളിൽ 90 ശതമാനവും ഒഴിവാക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also: കശ്മീരിനെ കലാപഭൂമിയാക്കാനുള്ള ശ്രമം, അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ
Post Your Comments