Latest NewsNewsIndia

രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലേക്ക് പോകുന്നതായി ആശങ്ക

രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂലൈയില്‍, കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലേയ്ക്ക് പോകുന്നതായി സൂചന. രാജ്യത്തെ കോവിഡ് കേസുകളിലുണ്ടായ വര്‍ദ്ധനയാണ് ഇതിന് കാരണം. ജൂലൈയില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം രൂക്ഷമായേക്കുമെന്നാണ് ഐഐടി കാണ്‍പൂരിലെ വിദഗ്ധരുടെ പ്രവചനം. 84 ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നിരുന്നു.

Read Also: സലൂണുകൾക്കും കേശാലങ്കാര സേവനകേന്ദ്രങ്ങൾക്കും പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മസ്‌കത്ത് മുൻസിപ്പാലിറ്റി

കഴിഞ്ഞ 24 മണിക്കൂറിനിടെ, 3962 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി നാലിനുശേഷം ഉണ്ടാകുന്ന ഉയര്‍ന്ന രോഗബാധയാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോണ്‍ വകഭേദങ്ങളാണ് പുതിയ തരംഗത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിമാനത്താവളങ്ങളിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button