ഡല്‍ഹി: സ്ത്രീയെ അധിക്ഷേപിക്കുന്നതും ബലാത്സംഗ സംസ്കാരം പ്രചരിപ്പിക്കുന്നതുമായ പരസ്യങ്ങൾക്ക് വിലക്ക്. രണ്ട് പരസ്യങ്ങള്‍ക്കാണ് വാര്‍ത്താവിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.
ഡിയോഡറന്റ് കമ്പനിയായ ‘ഷോട്ടി’ന്റെ പരസ്യത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രേക്ഷക വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി.
വ്യാപാര സ്ഥാപനത്തിലെത്തിയ നാല് പുരുഷന്മാര്‍ ഒരു സ്ത്രീയുടെ പിന്നില്‍ നില്‍ക്കുന്നതും പെര്‍ഫ്യൂം കുപ്പി നോക്കി ആര്‍ക്കാണ് ‘ഷോട്ട്’ ലഭിക്കുക എന്ന് ചോദിക്കുന്നതുമാണ് പരസ്യം. കുപ്പിക്ക് പകരം ആദ്യം സ്ത്രീയെയാണ് പരസ്യത്തിൽ കാണിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന പരസ്യത്തിലെ സീനുകള്‍ക്ക് നേരെ വിമര്‍ശനം ഉയർന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
Post Your Comments