Latest NewsNewsIndia

ഗോവൻ ബീച്ചുകൾ ഇനി സുരക്ഷിതം: മുഖ്യമന്ത്രിയുടെ ‘ബീച്ച് വിജിൽ ആപ്പ്’ വിശേഷങ്ങൾ

പനാജി: ഗോവയിലെ ബീച്ചുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ബീച്ച് വിജിൽ ആപ്പ് ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വെള്ളിയാഴ്ചയാണ് അദ്ദേഹം മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തത്. അടിയന്തര ഘട്ടങ്ങളിൽ അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമാണ് ഇതിന്റെ പ്രധാന പ്രത്യേകത.

‘ഗോവയിലെ പേരുകേട്ട ബീച്ചുകളിൽ വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പു വരുത്താൻ വേണ്ടിയാണ് ഈ ആപ്പ്. ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇത് വളരെയധികം ഉപകാരപ്രദമാണ്. ടൂറിസം മേഖലയുമായി വിവരസാങ്കേതികവിദ്യ ബന്ധപ്പെടുത്തുന്നത് ഭാവിയിൽ വളരെയധികം സാധ്യതകൾ തുറന്നു നൽകും’- പ്രമോദ് സാവന്ത് വ്യക്തമാക്കി.

അനധികൃത കച്ചവടക്കാരെയും മസാജിങ് സർവ്വീസുകാരെയും അകറ്റാനും ലൈസൻസ് ഉള്ളവരെ തിരിച്ചറിയാനും ഈ ആപ്പ് ഉപയോഗപ്രദമാകും. മികച്ച ശുചിത്വം ഉറപ്പു വരുത്താനായി ഗോവൻ ബീച്ചുകൾ വൃത്തിയാക്കാനുള്ള ഒരു നവീന പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button