![](/wp-content/uploads/2022/02/arrested.jpg)
വര്‍ക്കല: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. പാരിപ്പള്ളി ചിറക്കര ശാസ്ത്രിമുക്ക് റോഡുവിള വീട്ടില്‍ ശരണ്‍ (25), കല്ലുവാതുക്കല്‍ നടയ്ക്കല്‍ അടുതല കൂരക്കളി റോഡുവിള പുത്തന്‍ വീട്ടില്‍ പ്രിന്‍സണ്‍ (32), നടയ്ക്കല്‍ ചരുവിള വീട്ടില്‍ സന്തോഷ് (43) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 25-ന് വൈകീട്ട് അഞ്ചരയോടെ വര്‍ക്കല ടൗണിലാണ് കേസിനാസ്പദമായ സംഭവം. നഗരസഭ ഓഫീസിനു സമീപത്തെ ബാറിനു മുന്നില്‍ നില്‍ക്കുകയായിരുന്ന മുണ്ടയില്‍ പുണര്‍തം വീട്ടില്‍ ഷിബു (45) വിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ മര്‍ദിച്ചവശനാക്കി മൊബൈല്‍ ഫോണും പണവും കവര്‍ന്നശേഷം ചെമ്മരുതി മുത്താനക്ക് സമീപം ഉപേക്ഷിച്ചു. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സൂചന.
Read Also : ‘കശ്മീരിലെ കൊലയാളികൾക്കെതിരെ കടുത്ത നടപടിയെടുക്കണം’: കേന്ദ്രസർക്കാരിനോട് മായാവതി
മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വര്‍ക്കല ഡിവൈ.എസ്.പി. പി. നിയാസിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. പ്രശാന്ത്, എസ്.ഐ പി.ആര്‍. രാഹുല്‍, എസ്.സി.പി.ഒ സനല്‍, സി.പി.ഒമാരായ പ്രശാന്ത കുമാരന്‍, സുധീര്‍, സുരേഷ്, റാം ക്രിസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments