Latest NewsKerala

ഓറൽ സെക്സും ക്രൂര ബലാത്സം​ഗവുമെന്ന നടിയുടെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്: ചോദ്യം ചെയ്യൽ ഇന്നും തുടരും

പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ബാങ്ക് സ്റ്റേറ്റ്‌മെന്റും, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പൊലീസിന് മുന്നിൽ ഹാജരാക്കി

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒൻപത് മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി ഇരുപത് മണിക്കൂറോളമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യൽ തുടരും. കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ.

യുവനടി ഉന്നയിച്ചത് വ്യാജ പരാതിയാണെന്ന് ചോദ്യം ചെയ്യലിൽ വിജയ് ബാബു പറഞ്ഞു. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതുകൊണ്ടാണ് ഇത്തരം പരാതിയെന്ന് വിജയ് ബാബു പൊലീസിനോട് ആവർത്തിച്ചു. പുതുമുഖ നടിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, അത് പീഡനമോ ബലാത്സം​ഗമോ ആയിരുന്നില്ല എന്നുമാണ് വിജയ് ബാബു പൊലീസിനോടും കോടതിയോടും വ്യക്തമാക്കുന്നത്. ലൈം​ഗിക ബന്ധം നടന്നിട്ടുണ്ട്. എന്നാൽ അത് ഉഭയകക്ഷി സമ്മത പ്രകാരമായിരുന്നു.

എതിർകക്ഷി പ്രതീക്ഷിച്ച ചില കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് ബലാത്സം​ഗ പരാതി ഉയർന്നതെന്നും നടൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ബാങ്ക് സ്റ്റേറ്റ്‌മെന്റും, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പൊലീസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിയും താനും തമ്മിൽ സൗഹൃദമായിരുന്നെന്ന് വാദിക്കുന്ന രേഖകളാണ് പൊലീസിന് മുന്നിൽ ഹാജരാക്കിയിരിക്കുന്നത്.

തന്റെ നിരപരാധിത്വം തെളിവുകൾ സഹിതം തെളിയിക്കാൻ ആകുമെന്നും നടൻ പറഞ്ഞു. ഇതോടെയാണ്, അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടിയത്. പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്ന് കോടതി വിജയ് ബാബുവിനു കർശന നിർദ്ദേശം നൽകിയിട്ടുമുണ്ട്.

തന്നെ മദ്യം നൽകി ബലാത്സം​ഗം ചെയ്തെന്നും കാറിനുള്ളിൽ വെച്ച് ഓറൽ സെക്സിന് നിർബന്ധിച്ചെന്നും രാസ ലഹരിമരുന്ന് നൽകാൻ ശ്രമിച്ചെന്നും ഉൾപ്പെടെ ​ഗുരുതര ആരോപണങ്ങളാണ് പുതുമുഖ നടി വിജയ് ബാബുവിനെതിരെ ഉന്നയിച്ചത്. എന്നാൽ, നടിയും വിജയ് ബാബുവും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകളുടെ പകർപ്പുകളും ഉപഹർജിയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ നടൻ വിജയ് ബാബുവിന്റെ നിലപാടുകളെ കോടതിയും പൊലീസും മുഖവിലയ്ക്കെടുക്കുന്നെന്ന് നിയമ വിദ​ഗ്ധർ അഭിപ്രായപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button