Latest NewsKeralaNewsBusiness

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില

ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്

സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർദ്ധിച്ചു. പവന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,480 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ വർദ്ധിച്ച് 4,810 രൂപയായി. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 45 രൂപ ഉയർന്ന് 3,930 രൂപയായി.

Also Read: ക്യാൻസർ സാധ്യത കുറയ്ക്കാൻ കൂൺ

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button