Latest NewsNewsIndia

ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Read Also: കുതിച്ചുയർന്ന് ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങൾ, പുതിയ റിപ്പോർട്ട് ഇങ്ങനെ

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് അടിയന്തിരമായി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ നോര്‍ത്ത് ബ്ലോക്കിലാണ് യോഗം ചേര്‍ന്നത്. നിലവില്‍ ജമ്മു കശ്മീരിലെ ഹിന്ദുക്കള്‍ക്കും, വിവിധ ഭാഷാ തൊഴിലാളികള്‍ക്കുമാണ് ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നത്. ഇവരുടെ സുരക്ഷ ശക്തമാക്കാനുള്ള നടപടികളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ജമ്മു കശ്മീരില്‍ നിന്നും ഭീകരരെ ഉന്മൂലനം ചെയ്യാന്‍ സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button