Latest NewsNewsIndia

17കാരിയെ ആഢംബര കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി : അഞ്ചംഗ സംഘത്തില്‍ എംഎല്‍എയുടെ മകനും

മെര്‍സിഡസ് കാറില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്

ഹൈദരാബാദ് : 17കാരിയെ ആഢംബര കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആന്ധ്രയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മെര്‍സിഡസ് കാറില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആദ്യം പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെങ്കിലും, പിന്നീട് ഐപിസി സെക്ഷന്‍ 376 കൂടി ചുമത്തുകയായിരുന്നു.

Read Also: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കടത്തിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ

പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. പ്രതികള്‍ തന്റെ മകളോട് അപമര്യാദയായി പെരുമാറിയതായും കഴുത്തില്‍ ഉള്‍പ്പെടെ പരിക്കേല്‍പ്പിച്ചതായും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബലാത്സംഗത്തില്‍ എംഎല്‍എയുടെ മകനും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. കേസില്‍ മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍, അന്വേഷണം പുരോഗമിക്കുകയാണ്.
ജൂബിലി ഹില്‍സ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. എന്നാല്‍, യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് ബിജെപി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button