ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഹാജരാവാനായി രാഹുൽ ഗാന്ധിയുടെ പേരിൽ പുതിയ സമൻസയച്ച് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്. പുതുതായി ഇഷ്യു ചെയ്ത സമൻസ് പ്രകാരം ജൂൺ 13ന് മുൻപ് ഉദ്യോഗസ്ഥരുടെ മുമ്പാകെ രാഹുൽ ഗാന്ധി ഹാജരാവണം.
നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. നേരത്തെ, ജൂൺ രണ്ടാം തീയതി ഹാജരാവാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയ്ക്ക് പുറത്തായതിനാൽ പുതിയൊരു തീയതി അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീയതി നൽകിയിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് പബ്ലിഷ് ചെയ്യുന്നത് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡാണ്. കമ്പനിയുടെ ഉടമസ്ഥാവകാശം യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. ഈ കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ എൻഫോഴ്സ് ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്തിരുന്നു.
Post Your Comments