ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സൗകര്യം ഏര്‍പ്പെടുത്തി. ഇതോടെ, ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ഇതര ബാങ്ക് അക്കൗണ്ടുകളും തമ്മില്‍ പണമിടപാട് നടത്താന്‍ ഇത് സഹായമാകും. പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് പദ്ധതികളിലെ നിക്ഷേപങ്ങളും ഇതോടെ വേഗത്തിലാകും. പബ്ലിക് പ്രോവിഡന്റ് ഫണ്ട് , സുകന്യാ സമൃദ്ധി അക്കൗണ്ട് എന്നിവയില്‍ നിന്നുള്ള എന്‍ഇഎഫ്ടി ഇന്‍വാര്‍ഡ് റെമിറ്റന്‍സ് ഇതിലൂടെ അനുവദിക്കും.
Read Also: കോഴിക്കോട് എച്ച്1 എന്‍1 ബാധിച്ച് മരണം, മരിച്ചത് 12 വയസുകാരി
സേവിങ്ങ്സ് ബാങ്ക് ഒഴികെയുള്ള അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍, ഉപയോക്താക്കളുടെ പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റാകുകയോ പോസ്റ്റ് ഓഫീസ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് / മൊബൈല്‍ ബാങ്കിംഗ് വഴി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഔട്ട് വാര്‍ഡ് എന്‍ഇഎഫ്ടി നല്‍കുകയോ ചെയ്യാം. എല്ലാ ശാഖകള്‍ക്കും/ പോസ്റ്റ് ഓഫീസുകള്‍ക്കും ഒറ്റ ഐഎഫ്എസിസി കോഡാണ് ഉണ്ടായിരിക്കുക. – IPOS0000DOP. പോസ്റ്റ് ഓഫീസുകളുടെ പതിവ് ഇടപാട് സമയങ്ങളില്‍ എന്‍ഇഎഫ്ടി സൗകര്യം ലഭ്യമായിരിക്കും.
Post Your Comments