കൊച്ചി: തൃക്കാക്കര നിയമസഭ തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന് വലിയ തിരിച്ചടി നേരിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ‘ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് ഓരോ കാതം പിന്നില്‍ പോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെട്ടത്. വലിയ പരാജയം തിരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജി വെയ്ക്കണം’ , കെ. സുധാകരന് പറഞ്ഞു.
Read Also: ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷർ നോർമലാണെന്ന് തെളിയിച്ച ഡോക്ടർക്ക് നന്ദി: ഫാത്തിമ തഹ്ലിയ
‘അന്തസ്സും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണം. കള്ളവോട്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ ലീഡ് ഇതിലും കൂടിയേനെ. തിരഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രി പശ്ചാത്തപിക്കണമെന്നും, അഹങ്കാരവും പിടിവാശിയും ജനം അംഗീകരിക്കില്ലെന്ന് തെളിഞ്ഞുവെന്നും എ.കെ ആന്റണി പ്രതികരിച്ചു. മഞ്ഞക്കുറ്റിക്ക് ജനം നല്കിയ മറുപടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
Post Your Comments