KeralaNattuvarthaLatest NewsNews

കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരുന്നു, ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറും: കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരികയാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വിഷലിപ്തമായ ഭക്ഷണം കഴിക്കുന്നതോടെ ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറുമെന്നും, കൃഷിഭൂമി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ അതിന് ഉതകുന്ന രീതിയില്‍ കൃഷി രീതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:കൈയ്യിൽ വെള്ളി ബ്രേസ്‌ലെറ്റ്‌ ധരിച്ച് ക്ലാസിലെത്തി: മദ്രസ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്ന് പരാതി

കൃഷി സ്ഥലങ്ങളെല്ലാം തന്നെ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പണ്ട് നെല്ല് മാറ്റി വാഴയും കപ്പയും നടാൻ തുടങ്ങിയത് പോലെ, റബ്ബർ നടാൻ തുടങ്ങിയത് പോലെ, ഇപ്പോൾ ആളുകൾ കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഭൂമിയിൽ നടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, അഴിയൂര്‍ കൃഷിഭവന്‍ നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കെ മുരളീധരൻ നിർവ്വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button