Latest NewsNewsIndia

ജെ.ഇ.ഇ മെയിന്‍: രണ്ടാം സെഷന് 30 വരെ അപേക്ഷിക്കാം

 

 

ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ 2022 (ജെ.ഇ.ഇ) രണ്ടാം സെഷന് ജൂൺ 30-ന് രാത്രി 9 മണി വരെ jeemain.nta.nic.in വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കാൻ രാത്രി 11.50 വരെ സമയമുണ്ടാകും.

ഒന്നാം സെഷന് അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തിട്ടുള്ളവർക്ക് ആവശ്യമെങ്കിൽ ആദ്യ സെഷന്റെ അപേക്ഷാ നമ്പർ, ഉപയോഗിച്ച് പാസ്വേഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് രണ്ടാം സെഷന് അപേക്ഷിക്കാം. എഴുതാനുദ്ദേശിക്കുന്ന പേപ്പറുകൾ, പരീക്ഷാ മീഡിയം, പരീക്ഷാ കേന്ദ്രങ്ങളുടെ താത്പര്യം എന്നിവ നൽകി ബാധകമായ ഫീസ് അടയ്ക്കണം.

ആദ്യ സെഷന് അപേക്ഷിക്കാത്തവർ പുതുതായി അപേക്ഷിക്കണം. വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദീകരിച്ചിട്ടുള്ള സെഷൻ ഒന്നിന് ബാധകമായിരുന്ന രജിസ്ട്രേഷൻ അപേക്ഷാ സമർപ്പണം എന്നിവ പൂർത്തിയാക്കണം. പരീക്ഷ ജൂലായ് 21 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തും. വിവരങ്ങൾക്ക്: www.nta.ac.in, jeemain.nta.nic.in/

shortlink

Post Your Comments


Back to top button