ഇന്ത്യയിലെ സെർവറുകൾ നീക്കി പ്രമുഖ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് കമ്പനി എക്സ്പ്രസ് വിപിഎൻ. കേന്ദ്ര സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ ചട്ടങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സ്പ്രസ് വിപിഎൻ കമ്പനി ഇന്ത്യൻ സെർവറുകൾ നീക്കം ചെയ്തത്.
വിപിഎൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ, ഐപി വിലാസം, ഉപയോഗിക്കുന്നതിന്റെ ഉദ്ദേശം അടക്കമുള്ള വിവരങ്ങൾ 5 വർഷം വരെ സൂക്ഷിക്കാനാണ് കേന്ദ്ര സർക്കാർ വിപിഎൻ കമ്പനികൾക്ക് നൽകിയ നിർദ്ദേശം. എന്നാൽ, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കാറില്ലെന്നും ഇത് സ്വകാര്യതാ ലംഘനമാണെന്നും വിപിഎൻ കമ്പനികൾ അഭിപ്രായപ്പെട്ടു.
Also Read: പിണറായിക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്‍റ് മാനേജ്‌മെന്‍റ് പ്രചാരണത്താൽ: കെ.കെ രമ
ഇന്ത്യയിലെ സെർവർ നീക്കുന്ന ആദ്യ കമ്പനിയാണ് ബ്രിട്ടീഷ് വെർജിൻ ഐലൻഡ് കേന്ദ്രമായ എക്സ്പ്രസ് വിപിഎൻ.
Post Your Comments