Latest NewsInternational

പാകിസ്ഥാനിൽ 70% സ്ത്രീകളും ജോലിസ്ഥലത്ത് പീഡനം നേരിടുന്നു: റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 70% സ്ത്രീകളും ജോലിസ്ഥലത്ത് പീഡനം നേരിടുന്നുവെന്ന് വ്യക്തമാക്കി പത്രറിപ്പോർട്ട്. പാകിസ്ഥാനി ന്യൂസ് പേപ്പറായ ഡെയിലി ടൈംസാണ് ഏറെ ചർച്ചകൾക്ക് വഴിവെച്ച ഈ റിപ്പോർട്ട് പുറത്തിറക്കിയത്.

ചെറിയ ജോലികൾ, ഇടത്തരം ജോലികൾ എന്നിവ ചെയ്യുന്നവർക്കാണ് ജോലിസ്ഥലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്. എന്നാൽ, ഉയർന്ന സർക്കാർ ഓഫീസുകളിലും ഇതു തന്നെയാണ് അവസ്ഥ. ഈയിടെ, ട്രേഡ് ഓഫീസറെ ലൈംഗികമായി ഉപദ്രവിച്ച പരാതിയിന്മേൽ ഇറ്റലിയിലെ മുൻ പാകിസ്ഥാൻ അംബാസിഡറായ നദീം റിയാസിനു മേൽ നിയമ നടപടി എടുത്തിരുന്നു. പരാതിയിൽ പറഞ്ഞ കാര്യം സത്യമാണെന്ന് കണ്ട ഫെഡറൽ ഓംബുഡ്സ്മാനാണ് നദീമിനു മേൽ നടപടിയെടുത്തത്. കുറ്റകൃത്യം ചെയ്ത അംബാസഡറെക്കൊണ്ട് വൻതുകയാണ് അദ്ദേഹം പിഴ അടപ്പിച്ചത്.

പുരുഷന്മാരോടൊപ്പം ഓഫീസുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും, താരതമ്യേന പുരുഷന്മാർ കൂടുതലുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ശാരീരികമോ മാനസികമോ ആയ പീഡനം നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പലരും ഇക്കാര്യം വീട്ടിൽ പറയുന്നുണ്ടെങ്കിലും, ജോലി ഉപേക്ഷിക്കാനാവാത്ത അവസ്ഥയായതിനാൽ ബുദ്ധിമുട്ടുകൾ സഹിച്ചു മുന്നോട്ടു പോവുകയാണെന്ന് ഡെയിലി ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button