Latest NewsNewsLife Style

കോണ്‍ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിച്ചാൽ

 

 

വളരെ ചെറുപ്പത്തിൽ തന്നെ കണ്ണട വെയ്ക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരികയും കണ്ണ് കുഴിയുകയും ഒക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക് കണ്ണട ഒരു അഭംഗിയായി തോന്നാറുണ്ട്. അതിനാൽ, ലെൻസുകൾ പലരും ഉപയോഗിക്കുന്നു. എന്നാൽ, മറ്റൊരിടത്ത് ഓരോ കാഴ്ചയിലും കൃഷ്ണമണിക്ക് ഓരോ നിറം, ആകര്‍ഷകമായി തിളങ്ങുന്ന കണ്ണുകള്‍, കോണ്‍ടാക്‌ട് ലെന്‍സിന്‍റെ മായാജാലം ആസ്വദിക്കാനായും ചിലർ ഇത് ഉപയോഗിക്കുന്നു.

ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സിനിമാ താരങ്ങളുമാണ് കൂടുതലായി ലെന്‍സ് ഉപയോഗിക്കുന്നത്. ഇപ്പോഴിത് യുവത്വത്തിനിടയില്‍ സാധാരണമായി കഴിഞ്ഞു.
കണ്ണുകള്‍ക്ക് ആകര്‍ഷകത്വം നല്‍കുന്ന ഇവ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍, കണ്ണു തന്നെ നഷ്ടപ്പെട്ടെന്ന് വരും. ലെന്‍സ് ഉപയോഗിക്കുന്നവര്‍ എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കണം. ഡോക്ടര്‍ നിര്‍ദ്ദേശിച്ച സമയ പരിധിക്കപ്പുറം ഒരു കാരണവശാലും ലെന്‍സ് ഉപയോഗിക്കരുത്.

ലെന്‍സ് വൃത്തിയാക്കാനുള്ള ലായനി വാങ്ങുമ്പോഴും ശ്രദ്ധിക്കണം. ലെന്‍സ് കണ്ണുകളിലേക്ക് പതിപ്പിക്കും മുമ്പ് കൈ നന്നായി വൃത്തിയാക്കണം. വൃത്തിയില്ലായ്മ അണുബാധയുണ്ടാക്കാന്‍ കാരണമാവും. ലെന്‍സ് കേസും വൃത്തിയായി സൂക്ഷിക്കണം.

വസ്ത്രധാരണവും, മേക്കപ്പും കഴിഞ്ഞതിന് ശേഷം മാത്രം ലെന്‍സ് വയ്ക്കുന്നതാണ് നല്ലത്. ചിലപ്പോള്‍, മേക്ക്‌അപ്പ് സാധനങ്ങള്‍ അതില്‍ പതിയാന്‍ ഇടയുണ്ട്. ലെന്‍സ് ഉപയോഗിക്കുമ്പോള്‍, എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ ലെന്‍സ് മാറ്റി ഡോക്ടറെ കാണിക്കേണ്ടതാണ്. സ്വയം ചികിത്സയ്ക്കായി നില്‍ക്കരുത്. ചൂട് കൂടുതലുള്ള അന്തരീക്ഷത്തില്‍ കോണ്‍ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button