Latest NewsInternational

നാറ്റോ രാഷ്ട്രങ്ങൾ തീവ്രവാദത്തെ പിന്തുണക്കുന്നു: ആരോപണവുമായി തുർക്കി

അങ്കാറ: നാറ്റോ അംഗ രാഷ്ട്രങ്ങൾ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന ആരോപണവുമായി തുർക്കി. തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനാണ് ഇങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തിയത്. പാർലമെന്റ് എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യൂറോപ്പിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾ ഫിൻലാൻഡും സ്വീഡനും മാത്രമല്ല. ഉദാഹരണത്തിന്, തുർക്കി ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്ന പല സംഘടനകളെയും ഫ്രാൻസ്, ജർമനി, നെതർലാൻഡ് എന്നീ രാഷ്ട്രങ്ങൾ സഹായിക്കുന്നുണ്ട്. 2016-ൽ, തുർക്കിയിൽ അട്ടിമറി ശ്രമം നടത്തിയ കുർദിസ്താൻ വർക്കേഴ്സ് പാർട്ടി, ഫെറ്റൊ എന്നീ സംഘടനകൾ അവയിൽ ചിലതാണ്.’-എർദൊഗാൻ വ്യക്തമാക്കി.

ഈ രാഷ്ട്രങ്ങൾ മാത്രമല്ല, ഭീകര സംഘടനകളെ മറ്റു പല നാറ്റോ അംഗരാഷ്ട്രങ്ങളും സഹായിക്കുന്നുണ്ടെന്നു കുറ്റപ്പെടുത്തിയ എർദൊഗാൻ, ചില രാജ്യങ്ങളിലെ പോലീസ് സംഘടനകളും ഇതിനെ പിന്തുണക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. നാറ്റോ ഒരു സുരക്ഷാ സംഘടനയാണെന്നും ഭീകര സംഘടനകളെ പിന്തുണയ്ക്കാനല്ല അതു രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button