Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്

തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണ വില വീണ്ടും ഉയർന്നത്

ജൂൺ മാസത്തിൽ ആദ്യം ഇടിഞ്ഞ് പിന്നെ ഉയർന്ന് സ്വർണ വില. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,080 രൂപയായി. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണ വില വീണ്ടും ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. 10 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,760 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ ഉയർന്ന് 3,930 രൂപയായി.

Also Read: വിചിത്രം! വിമാനങ്ങളെ പ്രണയിക്കുന്ന യുവതി: കളിപ്പാട്ട വിമാനത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button