ന്യൂഡല്‍ഹി: കെ റെയിലിന് അനുമതി നല്‍കിയിട്ടില്ല, സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിശദ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയ്ക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കെ റെയില്‍ സര്‍വേയ്ക്കെതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.
Read Also: ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു: സംഭവം കശ്മീരിൽ
കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.
കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണ്ണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Post Your Comments