Latest NewsNewsMobile PhoneTechnology

പുത്തൻ സവിശേഷതകളുമായി വൺപ്ലസ് നോഡ് എൻ20 5ജി

16 മെഗാപിക്സലാണ് സെൽഫി ക്യാമറ

സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വൺപ്ലസ് നോഡ് എൻ20 5ജി. ഒട്ടനവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്‌ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വൺപ്ലസ് നോഡ് എൻ20 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിചയപ്പെടാം.

6.43 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. പിക്സൽ റെസലൂഷൻ 1080×2400 ആണ്. ഈ സ്മാർട്ട്ഫോണുകളിൽ നാനോ സിം ഉപയോഗിക്കാൻ കഴിയും. ക്വാൽകം എസ്എം 6375 സ്നാപ്ഡ്രാഗൺ 695 5 ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: പാൽ ദിവസവും കുടിച്ചാൽ ഈ ഗുണങ്ങളുണ്ട്

4500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഫോണിന് ലഭിക്കുന്നുണ്ട്. 64 മെഗാപിക്സൽ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. കൂടാതെ, 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button