Latest NewsNewsInternational

പ്രതിരോധ രംഗത്ത് തങ്ങളുടെ അനിഷേധ്യ കരുത്ത് വീണ്ടും തെളിയിച്ച് ഇസ്രയേല്‍

വെറും രണ്ട് ഡോളര്‍ ചിലവില്‍ ലേസര്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തി ഇസ്രയേല്‍

ടെല്‍ അവീവ്: പ്രതിരോധ രംഗം ശക്തിപ്പെടുത്തി ഇസ്രയേല്‍. ലേസര്‍ മിസൈല്‍ പ്രതിരോധ സംവിധാനം രൂപകല്‍പ്പന ചെയ്‌തെന്ന വിവരമാണ് ഇസ്രയേല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ശത്രുക്കളുടെ മിസൈലുകളെ വെറും രണ്ടു ഡോളര്‍ മാത്രം ചിലവില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ഇസ്രയേല്‍ തെളിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റാണ് പുതിയ ലേസര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച വിവരം അറിയിച്ചത്.

Read Also: ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു: വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ

ഇസ്രയേല്‍ നിലവില്‍ ഉപയോഗിക്കുന്നത് മിസൈലുകളെ മിസൈലുകള്‍ കൊണ്ട് പ്രതിരോധിക്കുന്ന സംവിധാനമാണ്. ആഗോള തലത്തില്‍ തന്നെ ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനം വികസിപ്പിച്ച ഇസ്രയേല്‍ ഇനി അതിന്റെ നൂറിലൊന്ന് മാത്രം ചിലവില്‍ മിസൈലുകളെ പ്രതിരോധിക്കാനാണ് തയ്യാറെടുക്കുന്നത്. അയേണ്‍ ബീം ലേസര്‍ രശ്മികളിലൂടെ മിസൈലുകളെ കരിച്ചുകളയുന്ന രീതിയാണ് പരീക്ഷിച്ചു വിജയിച്ചത്.

ശത്രുക്കള്‍ തങ്ങള്‍ക്കെതിരെ കോടികള്‍ ചിലവാക്കി മിസൈലുകള്‍ നിര്‍മ്മിക്കുമ്പോള്‍, അവയെ നശിപ്പിക്കാന്‍ രണ്ടു ഡോളര്‍ ചിലവ് വരുന്ന വൈദ്യുത-കാന്തിക ശക്തിമാത്രമേ തങ്ങള്‍ക്ക് ഉള്ളൂവെന്ന് ഇസ്രയേല്‍ സാക്ഷ്യപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments


Back to top button