KeralaLatest NewsNews

കെ.എസ്.ആർ.ടി.സി പുനഃസംഘടിപ്പിക്കും: സർക്കാർ

 

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുനഃസംഘടിപ്പിക്കുമെന്നും സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുമെന്നും സര്‍ക്കാര്‍. മിനിമം സബ്‌സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സ്വയംപര്യാപ്‌തമാകും വരെ കെ.എസ്.ആർ.ടി.സിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടയ്ക്കുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോ​ഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിൽവർ ലൈൻ  പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ ഉണ്ട്. മുന്നോട്ടു പോകാൻ കേന്ദ്ര നിർദ്ദേശം ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു.

തുടങ്ങി വച്ച കിഫ്ബി പദ്ധതികൾ മുഴുവൻ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.  കിഫ്ബിയുടെ തിരിച്ചടവ് സർക്കാർ ബാധ്യത അല്ല.  വരുമാനത്തിൽ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ട്. കിഫ്ബി വഴി കൂടുതൽ പ്രോജക്ടുകൾ ഏറ്റെടുക്കുന്നത് ഗൗരവമായ  വിശകലനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഉണ്ടാകൂ എന്നും സർക്കാർ പ്രോ​ഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button