Latest NewsKeralaNewsIndiaBusiness

ക്രെഡിറ്റ് കാർഡിൽ ഇഎംഐ സൗകര്യവുമായി ഫെഡറൽ ബാങ്ക്

ചുരുങ്ങിയത് 5,000 രൂപയ്ക്കെങ്കിലും പർച്ചേസ് നടത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക

ക്രെഡിറ്റ് കാർഡിൽ പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഇഎംഐ സൗകര്യമാണ് ക്രെഡിറ്റ് കാർഡിൽ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചത്. മർച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈൻ ലാബ്സിന്റെ പിഒഎസ് വഴി പേ ലേറ്റർ സൗകര്യം ലഭിക്കുന്നതാണ്. ഈ സൗകര്യം ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളിൽ മാസതവണ വ്യവസ്ഥയിൽ സാധനങ്ങൾ പർച്ചേസ് ചെയ്യാൻ സാധിക്കും.

കേരളത്തിലെയും ബംഗളൂരുവിലെയും തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഈ ഓഫർ ലഭ്യമാകും. ലുലു, ഓക്സിജൻ, ക്യുആർഎസ്, ബിസ്മി, മൈജി, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് എന്നിവയാണ് തിരഞ്ഞെടുത്ത സ്റ്റോറുകൾ. ചുരുങ്ങിയത് 5,000 രൂപയ്ക്കെങ്കിലും പർച്ചേസ് നടത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, 5 ശതമാനം അല്ലെങ്കിൽ 2,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

Also Read: പുറത്തുവന്ന വാര്‍ത്തകളില്‍ വസ്തുതയില്ല, ഞാന്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചിട്ടില്ല: ഗാംഗുലി

shortlink

Related Articles

Post Your Comments

Related Articles


Back to top button