MalappuramKeralaLatest News

ഹോട്ടലില്‍ നിന്ന് മൂക്കുമുട്ടെ കഴിക്കും, പോകാന്‍ നേരം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടും! സംഘം പിടിയിൽ

ഭക്ഷ്യവിഷബാധയുടെ പേരിൽ വേങ്ങരയിലെ മറ്റൊരു ഹോട്ടൽ ഇതേ സംഘം പൂട്ടിച്ചിരുന്നു

മലപ്പുറം: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ സംഘം അറസ്റ്റിൽ. വേങ്ങര സ്വദേശികളായ പുതുപ്പറമ്പിൽ ഇബ്രാഹിം കുട്ടി, അബ്ദുറഹിമാൻ, റമീസ്, മണ്ണിൽ വീട്ടിൽ സുധീഷ്, നസീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കനാണ് നാലംഗസംഘം കഴിച്ചത്.

തുടര്‍ന്ന്, അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് സംഘം ആരോപിച്ചു. പിന്നാലെ, ഉടമയുടെ നമ്പറുമായി ഹോട്ടലില്‍ നിന്ന് മടങ്ങിയ സംഘം ഫോണിലൂടെ പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വിലപേശലിന് ശേഷം 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭക്ഷ്യവിഷബാധയുടെ പേരിൽ വേങ്ങരയിലെ മറ്റൊരു ഹോട്ടൽ ഇതേ സംഘം പൂട്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button