KeralaLatest NewsNews

തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സി.എൻ മോഹനൻ

എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാകുമെന്നും സി.എൻ മോഹനൻ പറഞ്ഞു. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യു.ഡി.എഫിന്റെ കണക്ക് പൊട്ടത്തരമാണെന്നും സി.എൻ മോഹനൻ വ്യക്തമാക്കി.

‘പഴുതടച്ച സംഘടനാ പ്രവർത്തനമാണ് ഞങ്ങൾ ചെയ്‌തത്‌. സാധാരണ വോട്ട് ചെയ്‌തവരുടെ പുനഃപരിശോധന ഞങ്ങൾ നടത്തും, അതിൽ വ്യക്തമായത് എൽ.ഡി.എഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ്. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യു.ഡി.എഫിന്റെ കണക്ക് പൊട്ടത്തരമാണ്. മണ്ഡലത്തിന്റെ സവിശേഷത വച്ചുകൊണ്ട് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും’- അ‌ദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button