KeralaLatest NewsIndia

കെജ്രിവാള്‍ കേരള മോഡല്‍ പഠിക്കണമെന്ന് ബൃന്ദ കാരാട്ട്

കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ കേരള മോഡല്‍ പഠിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഈയിടെ അദ്ദേഹം കേരളത്തില്‍ വന്നിരുന്നു. ആ അവസരം കേരള മോഡലിനെക്കുറിച്ച് പഠിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

‘ദൗര്‍ഭാഗ്യകരമായി അദ്ദേഹം ഒരു ബിസിനസ്സ് ഗ്രൂപ്പുമായാണ് കൈകോര്‍ത്തിരിക്കുന്നത്. ബിസിനസുകാരുടെ കൈപിടിച്ചു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും സാധാരണക്കാരന് ഗുണകരമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.’ എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പ്രതികരിച്ചു.

‘കണ്ണൂരില്‍ നായനാരുടെ വീട്ടിലേക്കുള്ള യാത്രക്കിടെ റോഡരികിലെ ഒരു കടയില്‍ വലിയ തിരക്ക് കണ്ടു. കൂടെയുള്ളവരോട് അതേക്കുറിച്ച് തിരക്കി. അതൊരു മാവേലി സ്റ്റോര്‍ ആയിരുന്നു. ഞാന്‍ അവിടെയിറങ്ങി കാര്യങ്ങള്‍ തിരക്കി. വിലവിവരപ്പട്ടിക നോക്കി. വിപണി വിലയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്. ഈ കേരള മോഡലാണ് രാജ്യത്തിന് മാതൃകയാകേണ്ടത്.

മോദിയുടെ ഗുജറാത്തിലോ കെജ്രിവാളിന്റെ ഡല്‍ഹിയിലോ ഇങ്ങനെയൊന്നില്ല. മോദി സര്‍ക്കാരിന്റെ ഇത്തരം ബദല്‍ നയങ്ങളാണ് കേരളം മുന്നോട്ട് വെക്കുന്നത്.’ ബൃന്ദ കാരാട്ട് പറഞ്ഞു. എല്ലാ കാര്യങ്ങളിലും ഇടതുപക്ഷ ബദല്‍ നയങ്ങളാണ് മുന്നോട്ട് വെക്കുന്ന കേരള മോഡല്‍ എന്നും ബൃന്ദ കാരാട്ട് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button