Latest NewsNewsIndiaBusiness

ടാറ്റ: എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

ഈ മാസം 30 വരെ വിആർഎസ് അപേക്ഷ സമർപ്പിക്കാൻ സാധിക്കും

എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ടാറ്റ. റിപ്പോർട്ടുകൾ പ്രകാരം, 3000 ജീവനക്കാരെ കുറയ്ക്കാനാണ് സാധ്യത. സ്വകാര്യ വൽക്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാന കമ്പനിയാണ് എയർ ഇന്ത്യ.

എയർ ഇന്ത്യയിലെ ജീവനക്കാർക്ക് വിആർഎസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 30 വരെ വിആർഎസ് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. 55 വയസ് പൂർത്തിയായവർക്കും 20 വർഷം സർവീസിൽ ഉള്ളവർക്കും വിആർഎസിന് അപേക്ഷ സമർപ്പിക്കാൻ കഴിയും.

Also Read: ‘ചെറിയൊരു സൈനികനായി പ്രവർത്തിക്കും’: ബിജെപിയിൽ ചേരുന്നതിനു മുൻപ് ദുർഗാപൂജ നടത്തി ഹാർദ്ദിക് പട്ടേൽ

വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button