![](/wp-content/uploads/2022/06/pocso.jpg)
അരൂക്കുറ്റി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പഞ്ചായത്ത് ഒന്നാം വാർഡിൽ കൊച്ചുകണ്ണമ്പറമ്പിൽ വിഷ്ണു(30) ആണ് അറസ്റ്റിലായത്. പൂച്ചാക്കൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് കേസ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, പോക്സോ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Read Also : കാലുമാറുമെന്ന് ഭയം: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments