Latest NewsIndia

ഭർത്താവുമായി പ്രശ്നം: സീരിയൽ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ

എട്ട് ബ്രീസറുകളും ഉറക്ക ഗുളികകളും കഴിച്ചാണ് നടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ഹൈദരാബാദ്: തെലുങ്ക് സീരിയൽ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. തുടർന്ന് ഇവരെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, തിങ്കളാഴ്ച രാത്രിയാണ് നടി വസതിയിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എട്ട് ബ്രീസറുകളും ഉറക്ക ഗുളികകളും കഴിച്ചാണ് നടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ഭർത്താവുമായുള്ള പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭർത്താവ് ശ്രീധർ റെഡ്ഡിക്കെതിരെ മൈഥിലി കേസ് കൊടുത്തിരുന്നു. തന്റെ ഭർത്താവും മറ്റ് നാല് പേരും ഉപദ്രവിച്ചെന്ന് ആരോപിച്ച് അവർ പിഎസ് പഞ്ചഗുട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

അതേസമയം, മൈഥിലിയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതിനെ തുടർന്ന്, അവർ നടിയുടെ മൊബൈൽ ഫോൺ കണ്ടെത്തി അവരുടെ താമസസ്ഥലത്തേക്ക് കുതിച്ചു. നടിയെ അവിടെ അബോധാവസ്ഥയിൽ കണ്ടെത്തുകയും, തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button