മോസ്‌കോ: റഷ്യന്‍ എണ്ണയ്ക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. യൂറോപ്യന്‍ യൂണിയന്‍, റഷ്യന്‍ എണ്ണയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം എടുക്കുകയാണെങ്കില്‍, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യയെയും ചൈനയെയും കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.
Read Also: ദുർനടപ്പ് ചോദ്യം ചെയ്തതിലെ വിരോധം : ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് പിടിയിൽ
യൂറോപ്പ് വാങ്ങുന്ന എണ്ണ, ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് പുടിന്റെ പദ്ധതി. യൂറോപ്യന്‍ യൂണിയന്റെ വിലക്ക് പ്രാബല്യത്തില്‍ വന്നാല്‍, 10 ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണ് ഒരു വര്‍ഷം റഷ്യയ്ക്ക് കയറ്റുമതി വരുമാനത്തില്‍ ഉണ്ടാകുക.
അതേസമയം, എത്ര ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉയര്‍ന്ന തോതില്‍ സള്‍ഫ്യൂരിക് ഉള്‍പ്പെടുന്ന എണ്ണയാണ് റഷ്യന്‍ ക്രൂഡ് ഓയില്‍. ശ്രീലങ്ക, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഇവ വാങ്ങി ശുദ്ധീകരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങളില്ലാത്തതും എണ്ണ വില്‍പ്പനയുടെ കാര്യത്തില്‍, റഷ്യ ആശങ്കയിലാണ്.
Post Your Comments