ദോഹ: ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ പ്രീമിയം ഗ്രേഡ് വിലയിൽ അഞ്ച് ദിർഹം കുറഞ്ഞു. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
അതേസമയം, യുഎഇയും പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂൺ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.15 ദിർഹമായിരിക്കും നിരക്ക്. മെയ് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.66 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് ജൂൺ 1 മുതൽ 4.03 ദിർഹമാണ് വില. മെയ് മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.55 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.96 ദിർഹമാണ് ജൂൺ മാസത്തെ നിരക്ക്. മെയ് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.48 ദിർഹമായിരുന്നു വില.
മെയ് മാസം ലിറ്ററിന് 4.08 ദിർഹമായിരുന്ന ഡീസലിന് 2022 ജൂൺ മാസം ലിറ്ററിന് 4.14 ദിർഹമായിരിക്കും ഈടാക്കുക.
Read Also: സംസ്ഥാനത്ത് അഞ്ച് കിലോ റേഷന്‍ അരി സൗജന്യമായി നല്‍കുന്നു, വിശദാംശങ്ങള്‍ ഇങ്ങനെ
Post Your Comments