Latest NewsNewsIndia

ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ച് എം.എ യൂസഫലി

പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയിലായിരുന്നു അതിപ്രധാന കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാന മന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയിലായിരുന്നു അതിപ്രധാന കൂടിക്കാഴ്ച. ലുലു ഗ്രൂപ്പിന്റെ കേരളത്തിലേയും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

Read Also: രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം: രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഉത്തേജക പദ്ധതികള്‍ നടപ്പാക്കിയതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷയ്ക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button