Latest NewsIndiaNews

നിയമവിരുദ്ധ പ്രവർത്തനം: പോപ്പുലർ ഫ്രണ്ടിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

ഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു. 59 ലക്ഷം രൂപയാണ് ഈ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളിലുള്ള 9,50,030 രൂപയും ഇഡി മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 5 പ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിന്റെ നടപടി.

ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിനായി ചിട്ടയായതും സംഘടിതവുമായ പ്രവർത്തനമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്നതെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചുവെന്നും ഇഡി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം.കെ. അഷറഫിനേയും മലപ്പുറം ഡിവിഷണൽ പ്രസിഡന്റ് പീടികയിൽ അബ്ദുൾ റസാഖിന്റെനേയും നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button