Latest NewsNewsIndia

സ്ത്രീധന പീഡനത്തിന് പരാതി നല്‍കി, ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി കായലില്‍ തള്ളിയ ടെക്കി യുവാവ് അറസ്റ്റില്‍

മകള്‍ക്ക് ഫോണ്‍ നല്‍കാത്തത് പല തവണയായി ആവര്‍ത്തിച്ചപ്പോള്‍, സംശയം തോന്നിയ പദ്മാവതിയുടെ വീട്ടുകാരാണ് മകളുടെ കൊലപാതകം കണ്ടെത്തിയത്

ഹൈദരാബാദ്: സ്ത്രീധന പീഡനത്തിന് പരാതി നല്‍കിയതില്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി കായലില്‍ തള്ളി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി കായലില്‍ തള്ളിയ ടെക്കി യുവാവാവാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ തിരുപ്പതി സ്വദേശി കംസലി വേണുഗോപാലിനെ (34)യാണ് ഭാര്യ പദ്മാവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടിയത്.

Read Also: വിവാഹ വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ സിനിമാ പ്രവർത്തകൻ അറസ്റ്റിൽ

ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തിയതിയാണ് വേണുഗോപാല്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന്, പദ്മാവതി ഭര്‍ത്താവിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ, വേണുഗോപാല്‍ വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തു. എന്നാല്‍, പദ്മാവതി ഇതില്‍ അനുകൂല തീരുമാനമെടുക്കാത്തതാണ് കൊലപാതകത്തിന് കാരണമായത്.

ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്ന പദ്മാവതിയെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞ് ഇയാള്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടാണ്, കൊലപാതകം നടന്നത്. ഇതിനിടെ, ഭര്‍ത്താവിനൊപ്പം പോയ മകളെ അന്വേഷിച്ച് പദ്മാവതിയുടെ വീട്ടുകാര്‍ ഇടയ്ക്കിടെ വേണുഗോപാലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പദ്മാവതി തനിക്കൊപ്പം ഹൈദരാബാദിലെ വീട്ടിലുണ്ടെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു.

എന്നാല്‍, മകള്‍ക്ക് ഇയാള്‍ ഫോണ്‍ നല്‍കാത്തത് പല തവണയായി ആവര്‍ത്തിച്ചപ്പോള്‍, സംശയം തോന്നിയ പദ്മാവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button