Latest NewsInternational

കപ്പലിനുള്ളിൽ വച്ച് നാവികന് ഹൃദയാഘാതം: എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ച് ദുബായ് പോലീസ്

ദുബായ്: കപ്പലിനുള്ളിൽ വച്ച് നാവികന് ഹൃദയാഘാതം ഉണ്ടായപ്പോൾ രക്ഷകരായത് ദുബായ് പോലീസ്. 64കാരനായ പോളണ്ട് സ്വദേശിയായ നാവികനെ, ഹെലികോപ്റ്ററിൽ എത്തിയ ദുബായ് പോലീസ് എയർ ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തുകയായിരുന്നു.

ദുബായിയുടെ സമുദ്രാതിർത്തിയ്‌ക്ക് പുറത്തായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം ആറരയ്ക്കാണ് ഹൃദയാഘാതമുണ്ടായത്. തീരത്തു നിന്നും കടലിലേയ്ക്ക് ഏകദേശം 12 നോട്ടിക്കൽ മൈൽ ദൂരമാണ് ലോകത്തിലെ ഏതൊരു രാഷ്ട്രത്തിന്റെയും സമുദ്രാതിർത്തി. അതുകഴിഞ്ഞാൽ, ഇന്റർനാഷണൽ വാട്ടേഴ്സ് എന്നറിയപ്പെടുന്ന പൊതുവായ സമുദ്രഭാഗമാണ്. ഇവിടെ വെച്ചാണ് സംഭവം നടന്നത്.

അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് പോലീസിൽ അറിയിച്ചതോടെ അറബിക്കടലിൽ 28 നോട്ടിക്കൽ മൈൽ അകലെയുള്ള എയർ വിംഗ് കപ്പൽ കണ്ടെത്തുകയായിരുന്നു. ഹെലിപാഡ് ഇല്ലാത്തതിനാൽ പറന്നിറങ്ങിയ പാരാമെഡിക്കൽ ടീം, രക്ഷാ ക്രെയിൻ ഉപയോഗിച്ച് നാവികനെ ഹെലികോപ്റ്ററിലേക്ക് ഉയർത്തി. തുടർന്ന്, ഇയാളെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button