ദുബായ്: ദുബായിൽ വിദേശ നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്. പുതിയ സംരംഭങ്ങൾ തുടങ്ങാനെത്തുന്ന വിദേശ നിക്ഷേപകരുടെ എണ്ണത്തിലാണ് വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഈ വർഷം ആദ്യ പാദം ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (ഡിഎഫ്എം) 51,404 നിക്ഷേപകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 207 രാജ്യങ്ങളിൽ നിന്നുള്ള 9,03,077 നിക്ഷേപകരാണ് ആകെയുള്ളത്.
Read Also: കോടതിയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവം: ഉദ്യോഗസ്ഥരെ സംശയം, അന്വേഷണം വിജിലൻസിന്
കോവിഡ് വൈറസ് വ്യാപനത്തിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് ശേഷമുള്ള സാമ്പത്തിക മുന്നേറ്റം ഒട്ടേറെ സംരംഭകരെ ആകർഷിക്കുന്നുണ്ട്. അതേസമയം, ദുബായിൽ നിക്ഷേപ സാധ്യതകളെക്കുറിച്ചും വിസ ഇളവുകളെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്ന റോഡ് ഷോ 9, 10 തീയതികളിൽ നടക്കും. കോവിഡ് സാഹചര്യങ്ങളെ തുടർന്ന് 2 വർഷമായി വെർച്വൽ റോഡ് ഷോയാണ് നടത്തിയിരുന്നത്.
Post Your Comments