ദോഹ: ജൂൺ മാസത്തിൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാകുമെന്നും കാറ്റിന്റെ ശക്തിയിൽ പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദൂരക്കാഴ്ച കുറയും. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പകൽ സമയം കാറ്റ് കനക്കുകയും രാത്രിയിൽ ശക്തി കുറയുകയും ചെയ്യുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. പകൽ സമയത്ത് പ്രതിദിന ശരാശരി താപനില 34.7 ഡിഗ്രി സെൽഷ്യസായിരിക്കും.
Read Also: എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാനും ക്യാന്‍സറിനെ ചെറുത്തു തോൽപ്പിക്കാനും ഓട്സ്
Post Your Comments