മലയാളികളുടെ പ്രഭാത ഭക്ഷണ ഇനങ്ങളിൽ പ്രധാനിയാണ് കളളപ്പം. നാടൻ കളളുപയോഗിച്ച് ഉണ്ടാക്കുന്ന അപ്പത്തിന് മാർദ്ദവവും സ്വാദും കൂടുതലായിരിക്കും. കളളിനു പകരം യീസ്റ്റും ഉപയോഗിക്കാം. കള്ളപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കളളപ്പം തയ്യാറാക്കുന്ന വിധം
ആവശ്യമായ സാധനങ്ങൾ
പച്ചരി – അരക്കിലോ
യീസ്റ്റ് – 2 ഗ്രാം
പഞ്ചസാര – 50 ഗ്രാം അല്ലെങ്കിൽ രുചിയ്ക്ക് അനുസരിച്ച്
ഉപ്പ് – പാകത്തിന്
തേങ്ങ – 1
ജീരകം – 5 ഗ്രാം
ചെറിയുളളി ( കഷണങ്ങളാക്കിയത്) – 10
കറിവേപ്പില – 2 തണ്ട്
വെളുത്തുളളി (ചതച്ചത്) – അഞ്ച് അല്ലി
വെളിച്ചെണ്ണ – 20 മില്ലി
Read Also : ദശാവതാരത്തിൽ നരസിംഹമൂർത്തിയുടെ പ്രത്യേകതകൾ
തയ്യാറാക്കുന്ന വിധം
പച്ചരി നന്നായി അരച്ചെടുക്കുക. കട്ടി കുറയ്ക്കാതെ ഒഴിക്കാവുന്ന പാകമായിരിക്കണം. ചൂടുവെളളത്തിൽ പഞ്ചസാരയും യീസ്റ്റും കലക്കി മാവിൽ ചേർത്ത് 6 മുതൽ 8 മണിക്കൂർ പുളിക്കാനായി വെയ്ക്കണം. ഇതിലേക്ക് തേങ്ങ ചിരകിയതും വെളുത്തുളളി, കറിവേപ്പില, ചെറിയുളളി എന്നിവയും ചേർക്കുക. ഉപ്പ് പാകത്തിനു ചേർക്കണം. ഇവയെല്ലാം നന്നായി ചേർത്തിളക്കി അര മണിക്കൂർ കൂടി വെയ്ക്കണം. ഇനി പാൻ ചൂടാക്കി എണ്ണ തൂവിയതിനു ശേഷം മാവൊഴിച്ച് അല്പം കട്ടിയിൽ പരത്തുക. ചെറുതീയിൽ ഒരു മിനിറ്റ് വെച്ചശേഷം മറിച്ചിട്ട് തവിട്ട് നിറമാകുന്നതു വരെ മൊരിച്ചെടുക്കാം. ആവശ്യമെങ്കിൽ വിളമ്പുന്നതിന് മുമ്പായി ഒരല്പം നെയ്യ് അപ്പത്തിനു മുകളിൽ ഒഴിക്കാവുന്നതാണ്.
Post Your Comments