Latest NewsIndia

കേരളത്തിലെ ഒരു വ്യക്തിയുടെ സ്വാധീനം: മലയാളത്തിൽ അസഭ്യ മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ പ്രവർത്തകർ മംഗളൂരുവിൽ അറസ്റ്റിൽ

മംഗളുരു: പൊലീസിനെ അധിക്ഷേപിച്ച് അശ്‌ളീല മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. എസ്ഡിപിഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീല വർഷം നടത്തിയത്. ആർഎസ്എസിനെതിരെയും മുദ്രാവാക്യം വിളിയുണ്ട്.

മംഗളൂരു കങ്കനാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒൻപത് പേർകൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
പിടിയിലായവരെല്ലാം കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ്.

ഇവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ചോദ്യംചെയ്യലിൽ കേരളത്തിലെ ഒരു വ്യക്തിയിൽനിന്ന് പ്രചോദനം ലഭിച്ചാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചതെന്ന് മൊഴി ലഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button