Latest NewsNewsBeauty & StyleLife StyleHealth & Fitness

മഞ്ഞനിറം മാറ്റി പല്ല് വെളുപ്പിക്കാൻ

പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പല്ലിലെ മഞ്ഞ നിറം. എന്നാല്‍, അത് മാറാന്‍ കുറച്ച് എളുപ്പ വഴികളുണ്ട്. നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിങ് സോഡാപ്പൊടിയോ, ഉപ്പോ, ഹൈഡ്രജന്‍ പെറോക്‌സൈഡോ ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. പല്ല് തേച്ചതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇതും പല്ല് വെളുപ്പിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ്.

പല്ലിലെ നിറത്തിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് പല്ലിലെ മഞ്ഞപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കും. അല്‍പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ഉപ്പും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു.

Read Also : താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദന്തസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പഴത്തിന്റെ തൊലി. പഴത്തൊലി ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ച് നോക്കൂ. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാം.

പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം.

പല്ലിന് ഇടയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ല് വെളുപ്പിക്കാനും വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുക. മാത്രമല്ല, മഞ്ഞ നിറവും പല്ലിലെ പ്ലേഖും ഇല്ലാതാക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. ആര്യവേപ്പിന്റെ ഇല പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ്. ആരോഗ്യഗുണം മാത്രമല്ല, ആര്യവേപ്പിനുള്ളത് മഞ്ഞപ്പല്ലിനെ വെളുപ്പിക്കുന്നതിനും ആര്യവേപ്പ് ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button