കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ച ആൾ പോലീസ് കസ്റ്റഡിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിൽ സജ്ജമാക്കിയ പോളിങ് ബൂത്തിലാണ് കള്ളവോട്ടു ചെയ്യാൻ ശ്രമം നടന്നത്.
ടി.എം.സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ, പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. എൻ.ഡി.എ, യു.ഡി.എഫ് ബൂത്ത് ഏജന്റുമാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ ആൽബിൻ ഡി.വൈ.എഫ്.ഐ പാമ്പാക്കുട മേഖലാ സെക്രട്ടറിയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
‘തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് ശ്വാസം മുട്ടുന്നു’: സിദ്ദിഖ്
തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. മൂന്ന് മുന്നണികളും വലിയ രീതിയിലുള്ള പ്രചാരണം കാഴ്ചവെച്ച മണ്ഡലത്തിൽ, ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments