![](/wp-content/uploads/2022/05/images-19-2.jpg)
കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നാദാപുരം പാറക്കടവ് ഉമ്മത്തൂരിലാണ് സംഭവം. പാറക്കടവ് ഉമ്മത്തൂർ കൊയിലോത്ത് മൊയ്തുവിന്റ മകൻ മുഹമ്മദ് ആണ് മരിച്ചത്. സുഹൃത്തിനെ ഒഴുക്കിൽ പെട്ട് കാണാതായി. താഴെ കണ്ടത്തിൽ മിസ്ഹബിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ഉമ്മത്തൂർ സ്കൂളിന് സമീപത്തെ പുഴക്കടവിൽ കുളിക്കാനിറങ്ങിയ ആറ് വിദ്യാർത്ഥികളിൽ രണ്ട് പേരാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. സ്വയം നീന്തി കരയ്‌ക്ക് എത്തിയവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മുഹമ്മദിനെ കരയ്‌ക്ക് എത്തിച്ചു.
വടകര സർക്കാർ ആശുപത്രിയിൽ വെച്ച് ഏഴ് മണിയോടെയാണ് മുഹമ്മദ് മരിച്ചത്. ചേലക്കാട് നിന്ന് അഗ്‌നിശമന സേന എത്തി മിസ്ഹബിന് വേണ്ടി പുഴയിൽ തിരച്ചിൽ തുടരുകയാണ്.
Post Your Comments