അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ അബുദാബി. നാളെ മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഏഴ് തരം ബാഗുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read Also: കശ്‍മീരിൽ അധ്യാപികയെ വെടിവച്ചു കൊന്നു: പണ്ഡിറ്റുകളെ വേട്ടയാടി ഭീകരർ
ഫാർമസികളിൽ മരുന്നുകൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കവറുകൾ, പച്ചക്കറികൾ, മാംസം, മത്സ്യം, ചിക്കൻ, ധാന്യങ്ങൾ, റൊട്ടി എന്നിവ പൊതിഞ്ഞെടുക്കുന്ന കവറുകൾ, ഫാഷൻ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത വലിയ ഷോപ്പിംഗ് ബാഗുകൾ, മാലിന്യ പായ്ക്കറ്റുകൾ, തപാൽ പാഴ്‌സലുകൾ, ചെടികളും പൂക്കളും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ല.
പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനത്തോട് സഹകരിക്കുമെന്ന് അബുദാബിയിലെ വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.
Post Your Comments